തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ ശശീന്ദ്രനെതിരെ നടപടിയുണ്ടാകും എന്‍സിപി

JULY 24, 2021, 8:46 AM

കോട്ടയം:തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ ശശീന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് എന്‍സിപി. ശശീന്ദ്രന്‍ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു. നിലവില്‍ ലഭിച്ച പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമായിരുന്നു. ഇതോടെ തത്ക്കാലം രാജിവേണ്ടെന്നാണ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്.

തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് പി.സി ചാക്കോ വ്യക്തമാക്കി. പ്രാദേശികമായി ഉണ്ടായ തര്‍ക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായതെന്ന് അദ്ദേഹം പ്രതികരിച്ചു.പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നതായും പറഞ്ഞ അദ്ദേഹം തുടര്‍നടപടികളില്‍ അതിന് ശേഷ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

"18 ദിവസം കഴിഞ്ഞാണ്​ പരാതി നല്‍കിയത്​. എന്തുകൊണ്ടാണ്​ പരാതി വൈകിയതെന്ന്​ ചിന്തിക്കേണ്ടതുണ്ട്​. സ്ത്രീ പീഡന വിഷയത്തില്‍ എന്‍സിപിക്ക് ഉറച്ച നിലപാടാണ് ഉള്ളത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് പറഞ്ഞിട്ടില്ല."പി.സി ചാക്കോ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അതൊക്കെ ചീറ്റിപ്പോയില്ലേയെന്നായിരുന്നു  പ്രതികരിച്ചത്. നിയമസഭയില്‍ പറഞ്ഞത് എല്ലാവരും കേട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫോണ്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ തെറ്റുകാരനാണ് എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam