അൻവർ ആശുപത്രി നടത്തിപ്പുകാർക്കെതിരെ ഉടമയും രംഗത്ത്

MAY 11, 2021, 1:31 PM

ആലുവ: കൊവിഡ് ചികിത്സക്ക് അമിത നിരക്ക് ഈടാക്കിയതിന്റെ പേരിൽ പോലീസ് കേസെടുത്ത ആലുവ അൻവർ ആശുപത്രി നടത്തിപ്പുകാർക്കെതിരെ ഉടമയും. ഹൃദയസംബന്ധമായ രോഗം മൂലം 2017 ജൂലൈ 11മാസത്തേക്ക് തൽക്കാലികമായി നടത്താൻ കൊടുത്ത ആശുപത്രി തിരിച്ചെടുക്കാനുള്ള നിയമനടപടികളിലാണിപ്പോൾ ഉടമയായ ഡോ. ഹൈദരലി.

42 വർഷം മുമ്പാരംഭിച്ച ആലുവയിലെ ആദ്യ ആശുപത്രികളിലൊന്നാണിത്. ആതുരസേവനം മാത്രം ലക്ഷ്യമാക്കി തുടക്കമിട്ട ഈ ആശുപത്രിയോടനുബന്ധിച്ചാണ് കാൻസർ രോഗികൾക്കായുള്ള ജില്ലയിലെ ആദ്യത്തെ പാലിയേറ്റീവ് കെയർ യൂണിറ്റും ആരംഭിച്ചത്. ഹൃദയ രോഗബാധയെ തുടർന്ന് 2017 ൽ ഉടമ ഡോ. ഹൈദരലി ആലുവ തോട്ടക്കാട്ടുകര സ്വദേശിക്ക് ആശുപത്രി താൽക്കാലികമായി നടത്താൻ നൽകി. 

വാടക കുടിശികയാടൊപ്പം രോഗികളിൽ നിന്ന് പരാതികളുമേറിയതോടെ ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ആശുപത്രി ഇപ്പോഴും നടത്തുന്നത് ഡോ. ഹൈദരാലി ആണെന്ന ധാരണയിൽ ആശുപത്രിയെ സംബന്ധിച്ച് നിരവധി പരാതികളാണ് ഡോക്ടർ ഹൈദരലിക്ക് ലഭിക്കുന്നത്.

vachakam
vachakam
vachakam

ഇവിടെ ജോലി ചെയ്തിരുന്ന 28 ഓളം നഴ്‌സുമാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാതെ പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. നൂറു കണക്കിന് കാൻസർ രോഗികൾക്ക് ആശ്വാസമായആശുപത്രിയോടനുബന്ധിച്ചുള്ള പാലിയേറ്റീവ് കേയർ സെന്ററിനെതിരെ ആശുപത്രി നടത്തിപ്പുകാർ രംഗത്ത് വന്നിരുന്നെങ്കിലും ഡോ.ഹൈദരലിയോടൊപ്പം ജനപ്രതിനിധികൾ കൂടി ചേർന്നാണ് നീക്കം തടഞ്ഞത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam