വിനോദയാത്ര ആവേശമാക്കാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ചു; ബസിന് തീപിടിച്ചു

JULY 3, 2022, 2:30 PM

വിനോദയാത്ര ആവേശഭരിതമാക്കാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം,ഒടുവിൽ തീ ആളി കത്തി പടർന്നു അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ വിനോദയാത്ര പുറപ്പെടും മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിന് തീപ്പിടിക്കുക ആയിരുന്നു .

കോളേജിന്ന്‌ ടൂർ പോകാൻ പെരുമൺ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ ബുക്ക് ചെയ്ത കൊമ്പൻ എന്ന ബസിനാണ് ബസ് ജീവനക്കാരുടെ അഭ്യാസത്തിൽ തീ പിടിച്ചത്.പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു.

vachakam
vachakam
vachakam

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശംകൊള്ളിക്കാനായിരുന്നു ബസ് ജീവനക്കാരുടെ പ്രകടനം. യാത്രയ്ക്കായി രണ്ട് കമ്പനികളുടെ ബസ്സാണ് വിദ്യാർത്ഥികൾ ബുക്ക് ചെയ്തിരുന്നത്. ബസുകൾ തമ്മിലുള്ള മത്സരമാണ് വലിയ അപകടത്തിന് വഴിവയ്ക്കാമായിരുന്ന സംഭവത്തിലേക്ക് കടന്നത്. തീ പടർന്നയുടൻ ബസ് ജീവനക്കാരൻ മുകളിൽ കയറി തീ അണയ്ക്കുകയായിരുന്നു.

സംഭവത്തിൽ കോളജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബസ് വയനാട് വഴി കർണാടകയിലേക്ക് പോയിരിക്കുകയാണെന്നും ഉടമയെ കണ്ടെത്തിയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ മോട്ടാർ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിദ്യാർഥികളെ ആവേശത്തിലാക്കാൻ വേണ്ടി ബസ് ജീവനക്കാർ തന്നെയാണ് ഇത്തരത്തിൽ ബസിന് മുകളിൽ പൂത്തിരി കത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബസുകളിലായിട്ടായിരുന്നു കോളേജിൽ വിനോദയാത്ര പുറപ്പെടാൻ ഒരുങ്ങിയിരുന്നത്. ഇതിൽ ഒരു ബസിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam