ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിനെ(58) കൊന്ന് മൃതദേഹം കഷണങ്ങളാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ച ട്രോളി ബാഗുകൾ പൊലീസ് കണ്ടെടുത്തു. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ നിന്നാണ് രണ്ട് ട്രോളി ബാഗുകൾ പൊലീസ് കണ്ടെത്തിയത്.
ഇവിടുത്തെ പാറക്കൂട്ടത്തിനിടയിലാണ് ഒരു ബാഗ് കാണപ്പെട്ടത്. രണ്ടാമത്തെ ബാഗ് അരുവിയിലും കിടന്നിരുന്നു. ബാഗ് കിടന്ന സ്ഥലത്തു നിന്ന് മാറ്റി പരിശോധന ആരംഭിച്ചു. തിരൂർ പൊലീസും സ്ഥലത്തുണ്ട്. പ്രതികളിലൊരാളും പൊലീസിനൊപ്പം ഇവിടുണ്ടെന്നാണ് വിവരം. മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ബാഗിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് വ്യാപിച്ചിരിക്കുന്നത്.
സിദ്ദിഖിനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി. പിന്നിട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്. അതേസമയം ഫർഹാനയ്‌ക്കൊപ്പം പിടിയിലായ ഹോട്ടൽ ജീവനക്കാരൻ ഷിബിലി ഹോട്ടലിൽ ജോലി ചെയ്‌തത് 15 ദിവസം മാത്രമാണെന്ന് കൂടെ ജോലി ചെയ്‌ത യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ദൂഷ്യം കാരണം വ്യാഴാഴ്‌ചയോടെ ഷിബിലിയെ പുറത്താക്കിയെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്