'2 വട്ടം ട്രെയിൻ മറിഞ്ഞു, കൈകാലുകള്‍ ചുറ്റും ചിതറിക്കിടക്കുന്നു';  നടുക്കം മാറാതെ അതിജീവിച്ച  മലയാളികൾ

JUNE 3, 2023, 8:39 AM

ഭുവനേശ്വർ : സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ. 

''ട്രെയിന്‍ പാളം തെറ്റിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. പത്തോ പതിനഞ്ചോ പേര്‍ എന്റെ മേല്‍ വീണു. . എന്റെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, കൈകാലുകള്‍ ചുറ്റും ചിതറിക്കിടക്കുന്നു.

നടുക്കത്തോടെ ദുരന്തത്തെ തലനാരിഴയ്ക്ക് മറികടന്നവർ കാര്യങ്ങൾ വിശദീകരിച്ചു. അതി ജീവിച്ചവരില്‍ ഒരാൾ പറഞ്ഞു .  കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നീ നാല് പേരും.

vachakam
vachakam
vachakam

''ഫുട്‌ബോള്‍ പോലെയായിരുന്നു അപകടത്തില്‍പ്പെട്ട ഞങ്ങളുടെ അവസ്ഥ . അങ്ങോട്ടും ഇങ്ങോട്ടും ഉരുളുന്നു. ഏറ്റവും ഒടുവില്‍ എമര്‍ജന്‍സി എക്‌സിറ്റ് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. '' ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയിൽ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ അന്തിക്കാട് സ്വദേശികളായ കിരണിന്റെ വാക്കുകളാണിത്.  

കഴിഞ്ഞ ഒരുമാസക്കാലത്തിലേറെയായി ജോലിയുടെ ഭാഗമായി കല്‍ക്കത്തയില്‍ കഴിയുകയായിരുന്നു ഇവര്‍. ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു .ഷാലിമാറില്‍ നിന്നും ചെന്നൈ സെന്‍ട്രലിലേക്ക് പോകുന്ന കോറമണ്ഡല്‍ എക്‌സ്പ്രസിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. അപകടത്തെ തുടര്‍ന്ന് രക്ഷപ്പെട്ട ഇവര്‍ നടന്ന് ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ക്ക് പ്രാഥമിക ചികിത്സ കിട്ടിയെങ്കിലും കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും ഇവര്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam