വയനാട്: മുണ്ടക്കൈയില്‍ ഇനിയും ആരെയും രക്ഷിക്കാനില്ലെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. സൈന്യം നല്‍കിയ വിവരങ്ങള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ദുരന്തഭൂമിയില്‍ തിരച്ചില്‍ തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയിലും ജീവൻ്റെ തുടിപ്പുകള്‍ അവശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷകള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.
ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്ബ് കുറച്ച് ദിവസങ്ങളില്‍ കൂടി തുടരും.
വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ 284 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധി കുടുംബങ്ങളിലെ മുഴുവൻ ആളുകളടക്കം ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്