കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിലേയ്ക്ക്

FEBRUARY 26, 2021, 9:36 PM

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ പങ്കെടുക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിലേയ്ക്ക്. എറണാകുളം ജില്ലയിൽ എത്തുന്ന വിജയ യാത്രയിൽ നിർമ്മലാ സീതാരാമൻ പങ്കുചേരും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന വിജയ യാത്രക്ക് വലിയ സ്വീകരണങ്ങളാണ് കേരളമെമ്പാടും ലഭിക്കുന്നത്. ഫെബ്രുവരി 28ന് യാത്ര എറണാകുളം ജില്ലയിൽ പ്രവേശിക്കും. തൃപ്പൂണിത്തുറയിൽ നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28, മാർച്ച് 1

ദിവസങ്ങളിലാണ് എറണാകുളം ജില്ലയിൽ വിജയ യാത്ര പര്യടനം നടത്തുക.മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും ജില്ലയിൽ വിജയ യാത്രയുടെ ഭാഗമാകും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.എസ് രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, സി.കെ പത്മനാഭൻ തുടങ്ങിയവർ ജില്ലയിലെ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.

vachakam
vachakam
vachakam

മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് എത്തിയവരുടെ സ്വീകരണവും വിവിധ പരിപാടികളിൽ നടക്കും. യുവജനങ്ങളുമായും പൗരപ്രമുഖരുമായും കെ.സുരേന്ദ്രൻ ചർച്ച നടത്തും. എറണാകുളം ജില്ലയിൽ കടൽക്ഷോഭ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ചെല്ലാനം പ്രദേശത്തെ സന്ദർശനവും യാത്രയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam