നവജാത ശിശുവിന്റെ കൊലപാതകം; ഡിസ്ചാര്‍ജ് ആയാല്‍ ഉടന്‍ അമ്മയെ അറസ്റ്റ് ചെയ്യും

AUGUST 12, 2022, 11:40 AM

ഇടുക്കി: പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ശൗചാലയത്തില്‍ വെള്ളം നിറച്ച കന്നാസില്‍ മുക്കികൊന്ന സംഭവം കൊലപാതകം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ജനിച്ചയുടന്‍ കുഞ്ഞിന് ശ്വാസം എടുപ്പ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ ജലാംശം കണ്ടെത്തി. സംഭവത്തില്‍ അമ്മക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.

അവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യും. രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ യുവതി, പൊലീസിന്റെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.

vachakam
vachakam
vachakam

ബുധനാഴ്ച്ച രാത്രി 10-30 നായിരുന്നു സംഭവം. മങ്കുഴിയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയാണ് യുവതി. ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരമായിട്ടും പുറത്ത് വരാതിരുന്നതോടെ സംശയം തോന്നിയ ഭര്‍ത്താവ് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു.

വാതില്‍ തുറന്നതോടെയാണ് രക്തം പുരണ്ട നിലയില്‍ യുവതിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് യുവതി പ്രസവിച്ച കാര്യം അറിയുന്നത്. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam