നേത്രാവതി എക്സ്പ്രസ് റദ്ദ് ചെയ്തു; മറ്റു ട്രെയിനുകളുടെ സമയത്തിലും മാറ്റം; കാരണം ഇതാണ് 

JULY 10, 2024, 4:03 PM

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന്  കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. 

തിരുവനന്തപുരത്ത് നിന്ന് ലോക്മാന്യ തിലക് വരെ നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ - 16346) റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷൻ - പൂനെ പൂർണ എക്സ്പ്രസ് (ട്രെയിൻ നമ്പർ - 22149) മഡ്ഗാവ്  വഴി വഴിതിരിച്ചുവിടും. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ - 12617), തിരുവനന്തപുരം സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസും (ട്രെയിൻ നമ്പർ - 12483)  ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സർവീസ് നടത്തുക. കൊച്ചുവേളി - അമൃത്സർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പ‍ർ - 12483), എറണാകുളം - ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ - 12617) പാലക്കാട് വഴി വഴിതിരിച്ചുവിടുമെന്നും റെയിൽവെയുടെ അറിയിപ്പിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam