വിഴുപ്പലക്കാൻ  ഇല്ലെന്ന് കെ മുരളീധരൻ

SEPTEMBER 28, 2020, 1:34 PM

കോഴിക്കോട്:കോൺഗ്രസ് പുനസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന്   ഇല്ലെന്ന് കെ മുരളീധരൻ.

 യുഡിഎഫിൽ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള തന്റെ രാജി പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

 അത്ര വലിയ സ്ഥാനമൊന്നും അല്ല പ്രചാരണ സമിതി അധ്യക്ഷൻ  എന്നുള്ളത്.

vachakam
vachakam
vachakam

 അലങ്കാരമായി ഒരു പദവി കൊണ്ട് നടക്കാൻ താല്പര്യമില്ല.

 ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻ മാർ വേറെ  വരും.

നേതാക്കൾ നിരവധി കോൺഗ്രസിലുണ്ട്.

vachakam
vachakam
vachakam

 അഭിപ്രായ വ്യത്യാസങ്ങൾ പല കാര്യങ്ങളിലും പാർട്ടിയിൽ  തനിക്കുണ്ട്. 

പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. 

കെപിസിസി ഭാരവാഹി പട്ടികയിൽ പരാതി അറിയിച്ച് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്,  കെ സുധാകരൻ,  ടി എൻ പ്രതാപൻ, ആന്റോ  ആന്റണി, എംകെ രാഘവൻ എന്നിവർ ഹൈക്കമാൻഡിന് കത്തുനൽകി.

  ജനറൽ സെക്രട്ടറിമാരെയും നിർവാഹക സമിതി അംഗങ്ങളെയും  നിശ്ചയിച്ചതിലാണ്  പരാതി. 

നൽകിയ പേരുകൾ ഉൾപ്പെടുത്തിയില്ല. ആവശ്യമായ ചർച്ച നടത്തി ഇല്ലെന്നും പരാതിയിൽ പറയുന്നു.

 English summary - K Muraleedharan says there is no fallout

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS