മുല്ലപ്പെരിയാറിലെ 10 ഷട്ടറുകൾ കൂടി തുറന്നു; സെക്കന്‍റിൽ 1870 ഘനയടി വെള്ളം പെരിയാറിലേക്ക്

AUGUST 5, 2022, 6:50 PM

മുല്ലപ്പെരിയാര്‍ ഡാമിലെ 4 ഷട്ടറുകള്‍ കൂടി തുറന്നു. ഇതുവരെ തുറന്നത് 10 ഷട്ടറുകളാണ്. ഡാമിന്‍റെ ഷട്ടര്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 10 ഷട്ടറുകള്‍ 30 cm വീതമാണ് തുറന്നത് . ആകെ 1850 ഘനയടിയിലധികം ജലം പുറത്ത് വിടുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്   ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ ( V2, V3 & V4) കൂടാതെ, വൈകീട്ട് മൂന്നുമണി മുതല്‍  മൂന്ന് ഷട്ടറുകള്‍ (V7,V8 & V9) കൂടി തുറക്കുകയായിരുന്നു. ഇപ്പോള്‍ 1068 ക്യുസെക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

(ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ( banasura sagar dam ) ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലർട്ട് ( Blue alert ) പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam