'മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ല';  മുഹമ്മദ് റിയാസ്

AUGUST 12, 2022, 12:43 PM

കോഴിക്കോട്: സിപിഐഎം സംസ്ഥാനസമിതിയില്‍ ചില മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കുമെതിരെ വിമര്‍ശനമുണ്ടായെന്ന വാദം തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സംസ്ഥാന സമിതിയില്‍ നടന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണ്.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടേയെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam