തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റിന്റെ ലക്ഷ്യം താനും മുൻ മന്ത്രി എ സി മൊയ്തീനുമാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്ന് കണ്ണൻ ആവർത്തിച്ചു.
പാർട്ടി ഒപ്പമുണ്ടെന്നും എം കെ കണ്ണൻ പറഞ്ഞു. അറസ്റ്റിലേക്ക് നീങ്ങിയാലും കുഴപ്പമില്ല. നിയമോപദേശം തേടുമെന്നും എം കെ കണ്ണൻ പ്രതികരിച്ചു.
ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മൊഴികൾ അടിച്ചേൽപ്പിക്കുകയാണ്. അവർ പറയുന്നതുപോലെ പറയാൻ നിർബന്ധിക്കുന്നു. കരുവന്നൂരുമായി യാതൊരു ബന്ധവുമില്ല.
കൃത്യമായ ബിജെപി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വേട്ടയാണ് നടക്കുന്നത്. ചില കോൺഗ്രസുകാരും അതിനെ സ്വാഗതം ചെയ്യുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ അരവിന്ദാക്ഷനെ ഇ ഡി ഉപദ്രവിച്ചിട്ടുണ്ട്. അരവിന്ദക്ഷനുമായി സഖാക്കൾ എന്ന നിലയിലുള്ള ബന്ധം മാത്രം. അരവിന്ദാക്ഷൻ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടായതിൽ എന്തിനിത്ര അതിശയം. അയാൾ നന്നായി പണിയെടുക്കുന്ന ഒരാളാണ്.
സതീഷ് കുമാറുമായി ബിസിനസുകാരനെന്ന നിലയിലെ ബന്ധം മാത്രമാണ് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും എം കെ കണ്ണൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്