ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ഡോക്ടർമാർ പണിമുടക്കിലേക്ക്

JANUARY 28, 2021, 7:02 PM

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നാളെ മൂന്ന് മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും.ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അരിയര്‍ നല്‍കുക എന്നിവയാണ് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍.

 രാവിലെ എട്ടു മണി മുതല്‍ പതിനൊന്ന് മണി വരെയാണ് സൂചനാ പണിമുടക്ക്. പണിമുടക്കില്‍ നിന്ന് അത്യാഹിത, അടിയന്തര ചികിത്സാ വിഭാഗങ്ങളും കോവിഡ് ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ 2016 മുതലുള്ള ശമ്ബളക്കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളപരിഷ്‌കരണവും ശമ്ബളക്കുടിശ്ശികയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ പറയുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam