എം.ബി.ബി.എസ്. ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികളുടെ പരിശീലന കാലാവധി  നീട്ടി

APRIL 17, 2021, 9:27 AM

കൊച്ചി: കോവിഡ്-19 വ്യാപനത്തില്‍ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധിയെത്തുടര്‍ന്ന് എം.ബി.ബി.എസ്. ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികളുടെ പരിശീലന കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടി. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷ വൈകുന്നതിനാല്‍ ഹൗസ് സര്‍ജന്‍സി പുതിയ ബാച്ചിലേക്ക് ഡോക്ടര്‍മാര്‍ എത്താനിടയില്ല.

ഈ സാഹചര്യത്തിലാണ് നിലവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നവരെ മൂന്നുമാസത്തേക്ക് കാലാവധി നീട്ടാന്‍ മെഡിക്കല്‍ കോളേജുകള്‍ തീരുമാനിച്ചത്.ഇതോടെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിയിലേക്കോ പി.ജി. എന്‍ട്രന്‍സിലേക്കോ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍.

ഏപ്രില്‍ മാസത്തിലാണ് സാധാരണ പുതിയ ബാച്ച്‌ ആരംഭിക്കുന്നത്, എന്നാല്‍, പരീക്ഷ വൈകുന്നതിനാല്‍ ഇത്തവണ ഹൗസ് സര്‍ജന്മാര്‍ എത്താന്‍ വൈകും. കോവിഡ് രണ്ടാംഘട്ടത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ആളുകളുടെ സേവനം ആവശ്യവുമാണ്.

vachakam
vachakam
vachakam

ഈ പ്രതിസന്ധിയെ മറികടക്കാനാണ് മൂന്നുമാസത്തേക്ക് പരിശീലന കാലയളവ് നീട്ടുന്നത്. പരിശീലന കാലയളവ് നീളുന്നതിനൊപ്പം ഇവരുടെ സ്ഥിര രജിസ്ട്രേഷനും നടക്കാതെവരും. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് സ്ഥിരരജിസ്ട്രേഷന് യോഗ്യത നേടുന്നത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam