ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി

OCTOBER 4, 2022, 3:27 AM

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി.

തൊഴിൽ നിഷേധം തെറ്റാണ്. വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രൊമോഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന പരിപാടിയിലും വിഷയത്തില്‍ മമ്മൂട്ടി പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam