സിനിമാ- സീരിയൽ താരം തൃശൂർ ചന്ദ്രൻ അന്തരിച്ചു

SEPTEMBER 26, 2021, 1:43 PM

തൃശൂർ: സിനിമാ- സീരിയൽ താരവും പ്രശസ്‌ത നാടക കലാകാരനുമായ പട്ടത്ത് ചന്ദ്രൻ അന്തരിച്ചു. 59 വയസായിരുന്നു. അനാരോഗ്യത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.ശനിയാഴ്‌ചയായിരുന്നു അന്ത്യം. തൃശൂർ ചന്ദ്രൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രസതന്ത്രം, അച്ചുവിൻറെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്.

അരങ്ങിലൂടെയായിരുന്നു അദ്ദേഹത്തിൻറെ അഭ്രപാളിയിലേക്കുള്ള പ്രവേശനം. 'വെനീസിലെ വ്യാപാരി' എന്ന നാടകത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം 2002ൽ കരസ്ഥമാക്കി.

vachakam
vachakam
vachakam

കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂർ ചിന്മയ, ഓച്ചിറ ഗുരുജി തുടങ്ങിയ പ്രശസ്‌ത നാടക ട്രൂപ്പുകളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ സത്യൻ അന്തിക്കാട്, പിഎൻ മേനോൻ, ഹരിഹരൻ തുടങ്ങിയവരുടെ സിനിമകളിലാണ് അഭിനയിച്ചത്.

കൂടാതെ തോടയം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും അദ്ദേഹം സുപരിചിതനായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam