മലപ്പുറം: കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിന്റെ ഉടമയാണ് സിദ്ദിഖ്. 18-ാം തിയതി വ്യാഴാഴ്ച്ച മുതൽ ഇയാളെ കാണിനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ ഷഹദും മറ്റ് ബന്ധുക്കളും പൊലീസിൽ പരാതി നൽകി.
"ഹോട്ടലിൽ നിന്ന് പോയ വ്യാഴാഴ്ച്ച രാത്രി മുതൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഫോൺ ഓഫ് ആയിക്കഴിഞ്ഞാൽ അച്ഛൻ പിറ്റേദിവസം താമസിച്ചൊക്കെയാണ് സാധാരണ ഫോൺ ചാർജ്ജ് ചെയ്ത് ഓൺ ആക്കുന്നത്. താമസിച്ച് കിടന്നതുകൊണ്ട് എണിറ്റിട്ടുണ്ടാകില്ലെന്ന് കരുതി", ഷഹദ് പറഞ്ഞു.
ഹോട്ടലിലെ ആവശ്യങ്ങൾക്കായി സിദ്ദിഖിനെ വിളിച്ചിട്ട് കിട്ടാതായതോടെ ജീവനക്കാർ ഷഹദിനെ വിളിച്ചിപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. "അവര് വിചാരിച്ചു വീട്ടിലുണ്ടാകുമെന്ന് ഞങ്ങൾ വിചാരിച്ചു കടയിലുണ്ടാകുമെന്ന്", ഷഹദ് പറഞ്ഞു.
"പണം നഷ്ടപ്പെട്ടത് എന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ്. വ്യാഴാഴ്ച്ചയും പിന്നീടുള്ള ദിവസങ്ങളിലും ദിവസവും പണം പിൻവലിക്കുന്നുണ്ടായിരുന്നു. ആ അക്കൗണ്ട് കാലിയാകുന്നതുവരെ പണം പിൻവലിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തിനിന്നുതന്നെ അത്യാവശ്യം പണം നഷ്ടപ്പെട്ടിരുന്നു, പിന്നെ, പെരുന്തൽമണ്ണ, അങ്ങാടിപ്പുറം ഭാഗത്തെ രണ്ട് എടിഎമ്മുകളിൽ നിന്നും പണം എടുത്തിട്ടുണ്ട്.
പ്രധാനമായും എടിഎമ്മുകളിൽ വഴിയാണ് പണം എടിത്തിട്ടുള്ളത്. രാത്രി സമയങ്ങളിലാണ് പണം പിൻവലിച്ചിരിക്കുന്നത്. ഗുഗിൾ പേ വഴി ഡാഡിയുടെ പേഴ്‌സണൽ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് അങ്ങാടിപ്പുറം ഭാഗത്തേക്കുള്ള ഒരു അക്കൗണ്ടിലേക്കാണ് പണം അടച്ചിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷ്ത്തിനടുത്ത് തുക നഷ്ടപ്പെട്ടിട്ടുണ്ട്", ഷഹദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്