ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എം.വി ഗോവിന്ദന്‍

JULY 24, 2021, 10:48 AM

തിരുവനന്തപുരം:കുറ്റക്കാര്‍ക്കെതിരെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. അഴിമതി വെച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ നാലാം പ്രതി കിരണ്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആണെന്നാണ് വിവരം.എന്നാല്‍, പ്രതികള്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

രേഖകളില്ലാതെയും പരിധി മറികടന്നും 246 പേരാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്തത്. 2014 മു​ത​ല്‍ 2020 വ​രെ​യു​ള്ള​തി​ലെ ക്ര​മ​ക്കേ​ടാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വായ്പ അനുവദിക്കാന്‍ നല്‍കിയ അപേക്ഷകളില്‍ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

ബാ​ങ്ക് ക്ര​മ​ക്കേ​ട് സംബന്ധിച്ച്‌ എ​ന്‍​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ആ​ദാ​യ നി​കു​തി വ​കു​പ്പും പൊ​ലീ​സി​ല്‍​ നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടിയിട്ടുണ്ട്. ബാ​ങ്കി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു​ള്‍​പ്പെ​ടെ പ​ണ​മെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് എ​ന്‍​ഫോ​ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ  ന​ട​പ​ടി. സ​ഹ​ക​ര​ണ വ​കു​പ്പ്​ പ​രി​ശോ​ധ​ന​യി​ല്‍ 100 കോ​ടി​യു​ടെ വാ​യ്പ ക്ര​മ​ക്കേ​ട​ട​ക്കം 300 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ലാ​ണ് ഇ.​ഡി​യു​ടെ ഇ​ട​പെ​ട​ല്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam