കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തില്‍ എം ബി രാജേഷ് അനുശോചിച്ചു

JULY 22, 2021, 9:04 AM

തിരുവനന്തപുരം:നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തില്‍  അനുശോചിച്ചു.മലയാള സിനിമയില്‍, പ്രത്യേകിച്ച്‌ ഹാസ്യ രംഗങ്ങള്‍ക്ക് തന്റേതായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കെ ടി എസ് പടന്നയില്‍ എന്നും സ്പീക്കര്‍ അനുസ്മരിച്ചു.88 വയസായിരുന്നു അദ്ദേഹത്തിന്. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.നാടകലോകത്തു നിന്നായിരുന്നു പടന്നയില്‍ സിനിമയിലെത്തിയത്. കണ്ണംകുളങ്ങരയില്‍ കട നടത്തിവരികയായിരുന്നു.

നാടകത്തില്‍ അഭിനയിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങള്‍ നിഷേധിച്ചു.ആ വാശിയില്‍ പടന്നയില്‍ നാടകം പഠിക്കുവാന്‍ തീരുമാനിച്ചു.1956-ല്‍ 'വിവാഹ ദല്ലാള്‍' എന്നതായിരുന്നു ആദ്യ നാടകം. 1957-ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ 'കേരളപ്പിറവി' എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

നാടകത്തില്‍ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങി. രാജസേനന്‍റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് പടന്നയില്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.വൃദ്ധന്മാരെ സൂക്ഷിക്കുക, ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam