ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

OCTOBER 3, 2022, 10:40 PM

തിരുവനന്തപുരം: ബം​ഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപം കൊണ്ടതോടെ സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത.എന്നാല്‍ ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പില്ല. ഉച്ചക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് വീണ്ടും ന്യൂനമര്‍ദം രൂപംകൊണ്ടത്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് കിഴക്കന്‍ മേഖലയില്‍ മഴ ശക്തമാവും.

ഒക്ടോബര്‍ 03 മുതല്‍ ഒക്ടോബര്‍ 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

vachakam
vachakam
vachakam

അതേസമയം മഴ കനത്തതോടെ തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുളള റോഡ് തകര്‍ന്നു. ഇതോടെ പൊന്മുടി പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam