ലോകയുക്ത ഭേദഗതി നീക്കം; നിര്‍ണായകമാവുക ഗവര്‍ണറുടെ തീരുമാനം

JANUARY 26, 2022, 9:09 AM

തിരുവനന്തപുരം: ലോകായുക്ത വിധി നടപ്പാക്കുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയുണ്ടായ  വിവാദത്തിൽ ഗവർണറുടെ നിലപാട് നിർണായകമാകും.

ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരങ്ങൾ സർക്കാരിന് കൈമാറും. ഇത് ലോകായുക്ത സംവിധാനത്തെ തന്നെ ദുർബലപ്പെടുത്തുമെന്നാണ് വിമർശകർ പറയുന്നത്. പ്രതിഷേധത്തെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവൻ അധികൃതരോട് വിശദാംശങ്ങൾ ചോദിച്ചതായി റിപ്പോർട്ടുണ്ട്.

മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് തന്നെ വലിയ വിവാദത്തിനാണ് വഴിവച്ചത്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് അടിയന്തരമായി അംഗീകാരം നല്‍കേണ്ടെന്ന നിലപാടായിരിക്കും ഗവര്‍ണര്‍ സ്വീകരിക്കുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിഷയത്തില്‍ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ലോകായുക്ത

എന്നാല്‍, അഴിമതി, സ്വജന പക്ഷപാതം തുടങ്ങി പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ ആരോപണങ്ങള്‍ പരിഗണിക്കുന്ന ലോകായുക്ത ഈ ആരോപണങ്ങളില്‍ കുറ്റം തെളിഞ്ഞാല്‍ ആരോപിതനായ പൊതുപ്രവര്‍ത്തകന്‍ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന വിധി നടപ്പാക്കേണ്ടിവരുന്നതാണ് നിലവിലെ രീതി.

അഴിമതി ലോകായുക്തയില്‍ തെളിഞ്ഞാല്‍ അവര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാപിക്കാം. ഇതനുസരിച്ച് അവര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷമേ അപ്പീല്‍ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ.

vachakam
vachakam
vachakam

ലോകായുക്തയുടെ ഈ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് എതിരെ ലോകായുക്തയ്ക്ക് മുന്നിലുള്ള പരാതിയില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam