ലോക്‌ഡൗണ്‍ പത്തു ദിവസം കൂടി 

MAY 11, 2021, 1:31 PM

പത്തനംതിട്ട : കേരളത്തിൽ ലോക്‌ഡൗണ്‍ പത്തു ദിവസം കൂടി നീട്ടിയേക്കും. എന്നിട്ടും രോഗവ്യാപനത്തിനു കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ ഈ മാസം മുഴുവന്‍ ലോക്‌ഡൗണ്‍ തുടരാന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു.

ആരോഗ്യവകുപ്പും പോലീസും ലോക്‌ഡൗണ്‍ തുടരണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്‌. 16 വരെ നീളുന്ന ആദ്യഘട്ട ലോക്‌ഡൗണിലൂടെ കോവിഡ്‌ നിയന്ത്രണത്തില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ വിലയിരുത്തല്‍.

കോവിഡ്‌-19 വ്യാപനം ദിനംപ്രതി നാല്‍പ്പതിനായിരം കടക്കുന്നതും ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ (ടി.പി.ആര്‍.) ഉയര്‍ന്നു നില്‍ക്കുന്നതും വരുംദിവസങ്ങളിലും സമാനമായ രീതിയില്‍ കോവിഡ്‌-19 നിരക്ക്‌ നിലനില്‍ക്കാനുള്ള സാധ്യതയാണ്‌ കാണിക്കുന്നതെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ലോക്‌ഡൗണ്‍ തുടരുകമാത്രമാണ്‌ പ്രതിവിധി.

vachakam
vachakam
vachakam

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലോക്‌ഡൗണ്‍ നിലവില്‍ വന്നതോടെ തെക്കേഇന്ത്യ മുഴുവന്‍ ലോക്‌ഡൗണിലായി. രാജ്യവ്യാപക ലോക്‌ഡൗണിനും സാധ്യതയുണ്ട്‌.

വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം വരുംദിവസങ്ങളില്‍ തുടരാനാണ്‌ സാധ്യത. ഓക്‌സിജന്‍ ഉത്‌പാദനം നടക്കുന്നുണ്ടെങ്കിലും വിതരണത്തിലാണ്‌ പിഴവ്‌.

വേഗത്തില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ വാഹനങ്ങള്‍ കുറവാണ്‌. വാഹനങ്ങള്‍ ലഭ്യമാകുമ്പോള്‍ സിലിണ്ടറുകള്‍ കയറ്റാനുള്ള ജോലിക്കാരെ ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ ഡല്‍ഹിക്ക്‌ സമാനമായ അനുഭവമാണ്‌ കേരളത്തിലും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam