ജീവപര്യന്തം തടവ് ശിക്ഷ

SEPTEMBER 28, 2020, 2:39 PM

കൊച്ചി: ഐഎസുകാരൻ മലയാളിയായ സുബ്ഹാനക്ക്  ജീവപര്യന്തം തടവ് ശിക്ഷ. 

ഐഎസിന് ഒപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്ത കേസിൽ പ്രതിയാണ് തൊടുപുഴ മാർക്കറ്റ് റോഡ് മാളിയേക്കൽ വീട്ടിൽ സുബ്ഹാനി ഹാജ മൊയ്തീൻ. 

കൊച്ചി എൻ ഐ എ  കോടതിയുടേതാണ് വിധി.

vachakam
vachakam
vachakam

210000 രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു.

 കേസിലെ ഏക പ്രതിയായ സുബ്ഹാനി കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എൻഐഎ കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

 ഐപിസി 125 ന് പുറമേ യുഎപിഎ 20,  38,  39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

vachakam
vachakam
vachakam

 അതേസമയം രാജ്യത്തിനെതിരെ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐപിസി 122 വകുപ്പും  ചുമത്തിയിരുന്നു.

 എങ്കിലും അത് തെളിയിക്കുവാൻ എൻഐഎക്ക്  സാധിച്ചില്ല.

ഐ എസിനൊപ്പം ചേർന്ന് വിദേശത്ത് ഇന്ത്യയുടെ സൗഹൃദരാജ്യങ്ങൾ ക്കെതിരെ യുദ്ധം ചെയ്തു എന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ.സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത  കേസാണിത്.

 സഖ്യരാഷ്ട്രത്തിനെതിരേ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്ത സംഭവത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസും ആണിത്.

 English summary -Life imprisonment

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS