വോട്ടുനേടാന്‍  പണം ഒഴുക്കിയെന്ന ആരോപണവുമായി  ഇടതുമുന്നണി സ്ഥാനാര്‍ഥി

APRIL 17, 2021, 12:39 PM

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടുനേടാന്‍ വ്യാപകമായി പണം ഒഴുക്കിയെന്ന ആരോപണവുമായി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ കെ ബാബു. സീറ്റ് കച്ചവടത്തിന് പിന്നാലെയാണ് നെന്‍മാറയില്‍ വോട്ടു കച്ചവടവും നടന്നതായി കെ ബാബു ആരോപിച്ചിരിക്കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പണം കൊടുത്തും, കാണേണ്ടവരെ കാണേണ്ടവിധത്തില്‍ കണ്ടുമാണ് യുഡിഎഫ് ഘടകകക്ഷി സീറ്റ് ഉറപ്പിച്ചുനിര്‍ത്തിയത്. ഇത് കോണ്‍ഗ്രസിനകത്ത് വലിയ അസംതൃപ്തിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

നെന്‍മാറ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നല്‍കിയതോടെ ബിജെപിയില്‍ അസംതൃപ്തിയുണ്ടായി. ബിജെപിയിലെ ഈ അസംതൃപ്തരുടെയും നിക്ഷ്പക്ഷരുടെയും വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പണം നല്‍കി വാങ്ങിയതെന്നും ബാബു ആരോപിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam