പരീക്ഷ കേന്ദ്രങ്ങളിലേക്ക്​  ബസ്​ സര്‍വിസ്​ അനുവദിക്കാന്‍ കെ.എസ്​.ആര്‍.ടി.സി

APRIL 17, 2021, 8:56 AM

തിരുവനന്തപുരം: കോവിഡ്​-19 വ്യാപന സാഹചര്യത്തില്‍ ബസുകളില്‍ നിര്‍ത്തി യാത്രക്ക്​ വിലക്ക്​ വന്നതോടെ എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു പരീക്ഷ കേന്ദ്രങ്ങളിലേക്ക്​ കൂടുതല്‍ ബസ്​ സര്‍വിസ്​ അനുവദിക്കാന്‍ കെ.എസ്​.ആര്‍.ടി.സിക്ക്​ നിര്‍ദേശം.

ഇതുസംബന്ധിച്ച്‌​ ​കെ.എസ്​.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകറിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ കെ. ജീവന്‍ ബാബു കത്ത്​ നല്‍കി. ബസുകളില്‍ നിന്നുള്ള യാത്ര വിലക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ യാത്ര പ്രശ്​നം നേരിടുമെന്ന്​ ആശങ്ക ഉയര്‍ന്നിരുന്നു.

രാവിലെ 9.40ന്​ ആരംഭിക്കുന്ന പരീക്ഷക്ക് മുമ്പായി​ സ്​കൂളില്‍ എത്താനാകില്ലെന്നായിരുന്നു ആശങ്ക. ​​അതേസമയം, പരീക്ഷ നടത്തിപ്പിനുള്ള കോവിഡ്​-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന്​ ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ജില്ല ഓഫിസര്‍മാരും വെള്ളിയാഴ്​ച പരീക്ഷ ചീഫ്​ സൂപ്രണ്ടുമാരുടെ യോഗം വിളിച്ചു.

vachakam
vachakam
vachakam

വിദ്യാര്‍ഥികള്‍ക്കിടയിലെ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്​ച പാടില്ലെന്നും നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണമെന്നും ചീഫ്​ സൂപ്രണ്ടുമാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്താം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam