ആലുവ:കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഏഴു വർഷത്തിന് ശേഷം പിടിയിലായി. കടുങ്ങല്ലൂര്‍ മുപ്പത്തടം കീരംകുന്ന് പഞ്ചയില്‍ വീട്ടില്‍ അനസ് (53) എന്നയാളെയാണ് ആലുവ പൊലീസ് പിടികൂടിയത്.
പ്രതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ബസ് ഉരസിയെന്ന കാരണം പറഞ്ഞ് പിന്തുടര്ന്നെത്തി ആലുവ സ്റ്റാന്‍ഡിന് മുന്‍വശത്ത് വച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും തുടര്‍ന്ന് ഡ്രൈവറെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഡ്രൈവര്‍ സദാശിവന് മരണപ്പെട്ടു.
2013 ജൂണിലാണ് സംഭവം നടന്നത്. പിന്നീട് കോടതി നടപടികളില്‍ ഹാജരാകാതെ ഇയാള്‍ ഒളിവില്‍ പോയി. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മെട്രോ യാഡിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. രണ്ടാം പ്രതി അഷറഫ് വിചാരണ നടക്കുന്ന സമയത്ത് മരിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1