കൊല്ലത്തെ അമ്മത്തൊട്ടിലില്‍ കിട്ടിയത് 15 കുട്ടികളെ

JULY 22, 2021, 8:46 AM

കൊല്ലം:കൊല്ലത്തെ അമ്മത്തൊട്ടിലില്‍ കോവിഡ്-19 വ്യാപനം രൂക്ഷമായ ഈ ലോക്ഡൗണ്‍കാലത്ത്  കിട്ടിയത് 15 കുട്ടികളെ. ഒന്നേകാല്‍ വര്‍ഷത്തിനിടെയാണ് ഇത്രയും കുട്ടികള്‍ ഈ അമ്മ തൊട്ടിലില്‍ എത്തിയത്. കേരളത്തിൽ  ഏറ്റവും കൂടുതല്‍ കുട്ടികളെ അമ്മത്തൊട്ടിലില്‍ ലഭിച്ചതും ഇവിടെയാണ്. അമ്മത്തൊട്ടില്‍ ആരംഭിച്ചശേഷം ഇതുവരെ 40 കുട്ടികളെയാണ് ഇവിടെ ഉപേക്ഷിച്ചത്.

ഏറ്റവുംകൂടുതല്‍ കുട്ടികളെ ദത്തെടുക്കുന്നതും കൊല്ലത്തെ ശിശുക്ഷേമസമിതിയില്‍നിന്നാണ്. 2019-നുശേഷം 21 കുട്ടികളെ ഇവിടെനിന്ന് ദത്തെടുത്തിട്ടുണ്ട്.രണ്ടുകുട്ടികളെ രാജ്യത്തിന് പുറത്തേക്കും 19 കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ് ദത്തെടുത്തിട്ടുള്ളത്. അമേരിക്ക, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്കാണ് രണ്ടു കുട്ടികളെ ദത്തെടുത്തത്. സ്‌പെയിനിലേക്ക് പോകാന്‍ ഒരുകുട്ടികൂടി തയ്യാറെടുക്കുന്നു.

ജൂലായ് മാസം അമ്മത്തൊട്ടിലില്‍ എത്തിയ രണ്ടുകുട്ടികളും പെണ്‍കുട്ടികളാണ്. 21 പെണ്‍കുട്ടികളെയും 19 ആണ്‍കുട്ടികളെയുമാണ് ഇതുവരെ ലഭിച്ചത്. വിക്ടോറിയ ആശുപത്രിയോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അമ്മത്തൊട്ടില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടിയുമായി എത്തുമ്പോള്‍ തനിയെ തൊട്ടില്‍തുറന്നുകൊടുക്കും. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുമുന്‍പ് ഒരിക്കല്‍ക്കൂടി ചിന്തിക്കുന്നതിനുള്ള മുന്നറിയിപ്പുസന്ദേശവും ഇവിടെനിന്ന് കേള്‍ക്കാം.

vachakam
vachakam
vachakam

തൊട്ടിലില്‍ കിടത്തിക്കഴിഞ്ഞാല്‍ വിക്ടോറിയ ആശുപത്രിയില്‍ സൈറന്മുഴങ്ങും. ആര്‍.എം.ഒ., സൂപ്രണ്ട് എന്നിവരടക്കമുള്ളവര്‍ക്ക് സന്ദേശവും ലഭിക്കും. തുടര്‍ന്ന് ആര്‍.എം.ഒ.യുടെ നേതൃത്വത്തില്‍ എത്തിയാണ് കുഞ്ഞിനെ തൊട്ടിലില്‍നിന്നു മാറ്റുന്നത്. ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞിനെ വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ശേഷം ശിശുക്ഷേമസമിതിക്ക് കൈമാറും.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam