കൊടകര കുഴൽപ്പണം: കൊണ്ടുവന്നത് 43.5 കോടി, സേലത്ത് വച്ച്‌ നാലരക്കോടി കവർന്നു

JULY 24, 2021, 10:43 AM

കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബിജെപി കേരളത്തിലെത്തിച്ചത് 43.5 കോടിയെന്ന് പൊലീസ്. കേസിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബംഗലൂരുവിൽ നിന്ന് അനധികൃതമായി 2021 ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഇലക്ഷൻ പ്രചാരണത്തിന് കൊണ്ടു വന്നതാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കൊടകര കുഴൽപ്പണക്കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മൂന്നരക്കോടി രൂപ കൂടാതെ, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ സ്വരൂപിച്ചുവെച്ചിരുന്ന 17 കോടി രൂപ 2021 മാർച്ച്‌ ഒന്നു മുതൽ മാർച്ച്‌ 26 വരെ പല ദിവസങ്ങളായി ധർമരാജൻ, ധനരാജൻ, ഷിജിൻ, ഷൈജു എന്നിവർ നേരിട്ടും കോഴിക്കോട്ടുള്ള ഹവാല ഏജന്റുമാർ മുഖേന 23 കോടിയും ചേർത്ത് മൊത്തം 43.5 കോടി രൂപ സ്വരൂപിച്ചു.

ഈ പണം മാർച്ച്‌ അഞ്ചാം തീയതി മുതൽ ഏപ്രിൽ അഞ്ചുവരെ കേരളത്തിൽ പല ജില്ലകളിലുള്ള ബിജെപി പാർട്ടിയുടെ ഭാരവാഹികൾക്ക് എത്തിച്ചു നൽകിയിട്ടുണ്ട്. അതിൽ 2021 മാർച്ച്‌ ആറിന് ബംഗലൂരുവിൽ നിന്ന് കേരളത്തിലേക്ക് സേലം വഴി ധർമരാജന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന 4.4 കോടി സേലത്തു വെച്ച്‌ കവർച്ച ചെയ്യപ്പെട്ടിരുന്നതായും പൊലീസ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

vachakam
vachakam
vachakam

മൂന്നരക്കോടി കർണാടകയിൽ നിന്നെത്തിക്കാൻ ധർമരാജന് നിർദേശം നൽകിയത് ബിജെപി കേരള കോ ഓർഡിനേറ്റിങ് സെക്രട്ടറി എം ഗണേശും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായരുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പണം കടത്തിക്കൊണ്ടുവന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെയാണെന്നും ഹവാല ഏജന്റായി പ്രവർത്തിച്ചിരുന്ന ധർമരാജനുമായി സുരേന്ദ്രൻ ഉൾപ്പെടെ മൂന്നുപേർക്കും അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam