സുമനസുകള്‍ ഒന്നിച്ചു; കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി മിലാപിലൂടെ സമാഹരിച്ചത് 12.5 ലക്ഷം രൂപ 

DECEMBER 28, 2020, 4:23 PM

കൊച്ചി: പത്തുമാസം പ്രായമായ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകൾ ഒന്നിച്ചപ്പോൾ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപിലൂടെ സമാഹരിച്ചത് 12.5 ലക്ഷം രൂപ. ദിവസ വേതനക്കാരനായ മനോജ്-  രജിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടി അലംകൃതയുടെ ചികിത്സയ്ക്കായാണ് സുമനസുകൾ മിലാപിലൂടെ ചികിത്സാ ധനസമാഹരണം നടത്തിയത്. 

ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വിഷമിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് ആശുപത്രി അധികൃതരാണ് ക്രൗഡ് ഫണ്ടിംഗ് ക്യാംപയിൻ ആരംഭിക്കാൻ നിർദ്ദേശിച്ചത്. ഇതുപ്രകാരം നടത്തിയ ക്യാംപയിനിലൂടെ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും 10 രൂപ മുതൽ 10,000 രൂപ വരെ സംഭാവനകൾ ലഭിച്ചു. 1200 ലധികം ദാതാക്കളിൽ നിന്ന് 12.5 ലക്ഷം രൂപ സമാഹരിച്ചു. 

കരൾ ദാനം ചെയ്യാൻ മാതാവ് തയാറായിരുന്നുവെങ്കിലും ആവശ്യത്തിന് പണം ഇല്ലാതിരുന്നത് ഇവരെ ഏറെ ദുഖത്തിലാക്കിയിരുന്നു. എന്നാൽ സുമനസുകൾ കനിഞ്ഞതോടെ മിലാപ് വഴി സാമ്പത്തിക ബുദ്ധിമുട്ടും മറികടക്കുകയായിരുന്നു. കുട്ടിയുടെ ട്രാൻസ്പ്ലാന്റ് വിജയകരമായി പൂർത്തീകരിക്കുകയും  ഇപ്പോൾ സുഖം പ്രാപിക്കുകയും ചെയ്തു. ഈ ആഴ്ച ആശുപത്രി വിടാനാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ക്രൗഡ്ഫണിംഗ് പ്ലാറ്റ്‌ഫോം മിലാപ്പിൽ സ്വരൂപിച്ച ഫണ്ട് വിവിധ അവയവമാറ്റത്തിനായി കേരളത്തിലെ 60 ലധികം കുട്ടികളെ സഹായിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam