'കേരളത്തിന്റെ ദൈവം'

JULY 24, 2021, 8:29 AM

മലപ്പുറം ജില്ലയിലെ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നില്‍ വച്ചിരിക്കുന്ന പിണറായി വിജയന്റെ ഫ്ലക്സാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം' എന്ന വാചകമാണ് ഫ്ലക്സിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുള്‍സൈസ് ചിത്രവും ഫ്ലെക്സില്‍ നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആര്‍ച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. 'പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികള്‍ക്ക് മാത്രം ദൈവം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്', തുടങ്ങി നിരവധി കമ്മെന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

വ്യക്തി ആരാധന പാര്‍ട്ടിയില്‍ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കര്‍ശന നിലപാടിനിടെയാണ് പിണറായിയുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam