കേരളത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കെ സി വേണുഗോപാൽ

FEBRUARY 26, 2021, 9:09 PM

ന്യൂഡെൽഹി:കേരളത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും.വിജയ സാധ്യത തന്നെയായിരിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം. പുതുമുഖങ്ങൾക്ക് പരിഗണനയുണ്ടാകും. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് സമനില തെറ്റി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ ജീവിതമുണ്ട്. രാഹുൽ ഗാന്ധി നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും രാഹുൽ ഗാന്ധിക്കില്ല. സമരപന്തലിലെത്തിയതും, കടലിൽ പോയതും മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.

രാഹുൽ ഗാന്ധിയെ മോശക്കാരനാക്കുന്ന ബിജെപി തന്ത്രം സിപിഎമ്മും പുറത്തെടുക്കുന്നു. നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തിയത് പിണറായിയെ അസ്വസ്ഥപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam