തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്സ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്.
വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു.
ആകെ 2028 സ്കൂളുകളിലായി 3,61,901 പേര് പരീക്ഷ എഴുതിയതില്‍ 3,02,865 പേര് ഉന്നത വിയം നേടി. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.
സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം.
ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. വിഎച്ച്എസിയില്‍ വിജയ ശതമാനം 78.26% ആണ്. കഴിഞ്ഞതവണ 79.62 ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്