കൊച്ചി: കേരള സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്തിടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാന്‍സലറുടേത് കുട്ടിക്കളിയാണെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാമെന്ന് യുഡിഎഫ്. ചാന്‍സലര്‍ ബില്ലിനെ യുഡിഎഫ് എതിര്‍ത്തെങ്കിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചു.
മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവര്‍ണറെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചത്. മുസ്ലിം ലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചതോടെ കോണ്‍ഗ്രസിനും ആ വഴിക്ക് വരേണ്ടി വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്