PWC യ്ക്ക് വിലക്ക് 

NOVEMBER 30, 2020, 6:29 PM

യോഗ്യതയിലാത്തയാളെ നിയമിച്ചെന്ന് ചൂണ്ടികാട്ടി സംസ്ഥാന സർക്കാരിന്റെ  ഐടി പദ്ധതികളിൽ നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ വിലക്കി. രണ്ട് വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. 

കെ ഫോണുമായുള്ള  പിഡബ്ല്യുസിയുടെ കരാർ ഇന്ന് അവസാനിച്ചിരുന്നു. വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഇനി കരാർ പുതുക്കില്ല. 

സ്വപ്നസുരേഷ് സ്പേസ് പാർക്കിൽ എത്തിയപ്പോൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. സ്വപ്നയുടെ കൺസൾട്ടൻസി സ്ഥാപനമായിരുന്നു  പിഡബ്ല്യുസി. പിഡബ്ല്യുസി വരുത്തിയ വീഴ്ച കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിരിക്കുന്നത്. 

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam