കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ലക്ഷ്യമിടുന്നത് മൂന്ന് സീറ്റുകളെന്ന് റിപ്പോര്‍ട്ട്.
പുതുതായി ഇടുക്കി, പത്തനംതിട്ട ലോക്‌സഭ സീറ്റുകള്‍ നേടിയെടുക്കാനാണ് മാണി ഗ്രൂപ്പിന്റെ ശ്രമം. നിലവിലുള്ള സീറ്റിന് പുറമേ മറ്റൊരു സീറ്റ് കൂടി ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
കോട്ടയം മണ്ഡലത്തെ കൂടാതെ രണ്ട് സീറ്റുകള്‍ കൂടി ഇടതുമുന്നണിയോട് അധികം ആവശ്യപ്പെടാനാണ് ജോസ് കെ മാണി നേതൃത്വം നല്‍കുന്ന പാര്‍ട്ടി ആലോചിക്കുന്നത്. കര്‍ഷകരേറെയുള്ള ഇടുക്കിയിലാണ് പാര്‍ട്ടി നേതൃത്വം പ്രധാനമായും കണ്ണുവെക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇടതുമുന്നണിയിലേക്കെത്തുന്നതിന് മുന്‍പേ യുഡിഎഫില്‍ മാണി ഗ്രൂപ്പ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയായിരുന്നു.
എല്‍ഡിഎഫിലാണെങ്കില്‍ കഴിഞ്ഞ രണ്ട്് തവണയും സ്വതന്ത്രനെ നിര്‍ത്തിയുള്ള പരീക്ഷണത്തിനാണ് സിപിഐഎം തയ്യാറായത്. ഇതില്‍ ആദ്യ തവണ വിജയം കണ്ടെങ്കില്‍ രണ്ടാം തവണ പരാജയപ്പെട്ടു. രണ്ടാം തവണ ഇടതുസ്വതന്ത്രനായ ജോയ്‌സ് ജോര്‍ജ് കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിനോട് പരാജയപ്പെട്ടത് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്