ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയെന്ന് കെസി വേണുഗോപാൽ

SEPTEMBER 26, 2021, 9:45 PM

ദില്ലി: വിവാദ കാർഷികനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന  ഭാരത് ബന്ദിന്പൂർണ പിന്തുണയെന്ന്  കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. 

സമാധാനപരമായി നടക്കുന്ന ബന്ദിന്  കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടാകും. കർഷകരുടെ അവകാശങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു. 

അതിനാൽ  കരി നിയമമായ കാർഷികനിയമത്തിനെതിരെ പോരാട്ടം നടത്താൻ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നും കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികളും വിവിധ ട്രേഡ് യൂണിയനുകളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും  ഭാരത് ബന്ദിന്റെ ഭാഗമാകും. ഇതോടെ കേരളത്തിൽ ബന്ദ് ഹർത്താലാകുമെന്ന് ഉറപ്പായി.

രാജ്യത്തെ എല്ലാ ജനങ്ങളും പ്രതിഷേധത്തിൽ അണിചേരണമെന്ന്  ബികെയു നേതാവ് രാകേഷ് ടിക്കായത്ത്  ആഭ്യർത്ഥിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam