കൊടിക്കുന്നിലിനെ പ്രതിപക്ഷ നേതാവാക്കി കോൺഗ്രസ് പ്രതിഷേധിക്കണമെന്ന് കെ.സുരേന്ദ്രൻ

JUNE 22, 2024, 10:34 AM

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രോ ടെം സ്പീക്കറാക്കാത്തതിൽ പരിഹസിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

 അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടു വേണം കോൺഗ്രസ് പ്രകടിപ്പിക്കേണ്ടതെന്ന്  കെ.സുരേന്ദ്രൻ പരിഹസിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റായാണ് സുരേന്ദ്രന്റെ പരിഹാസം കലർന്ന പ്രതികരണം. 

vachakam
vachakam
vachakam

കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

കോൺഗ്രസ്സിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും 'കുടുംബ' വീടായ കേരളത്തിൽ നിന്നുള്ള അംഗം. ഏത് നിലയ്ക്കുനോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്. രണ്ടുദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നിൽ സുരേഷിന് മുൻകൂറായി സർവ്വമംഗളങ്ങളും നേരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam