കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി യു ടേൺ നടത്തിയെന്നും വാഴപ്പിണ്ടി നട്ടെല്ലുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
അവസരവാദത്തിൻ്റെ അപ്പോസ്തലനാണ് പിണറായി വിജയൻ. വി.എസ്. നട്ടെല്ലുള്ള മുഖ്യമന്ത്രിയായിരുന്നു. വി.എസുമായി താരതമ്യം ചെയ്യുമ്ബോള്‍ തീരെ നട്ടെല്ലില്ലാത്ത ആളാണ് പിണറായി.
വാഴപ്പിണ്ടിയാണ് പിണറായിയുടെ നട്ടെല്ലില്‍. അൻവറിനെ ഭയമുള്ളതുകൊണ്ടാണ് ഓഫീസില്‍ വിളിച്ചു കോംപ്രമൈസ് ചെയ്യാൻ ശ്രമിച്ചത്. എല്ലാ കള്ളക്കടത്തുകാരേയും കഴിഞ്ഞ 8 വർഷമായി മടിയില്‍ ഇരുത്തിയാണ് ഭരിക്കുന്നത്.
എല്ലാ മതസംഘടനകള്‍ക്കും പിണറായി അകമഴിഞ്ഞ സഹായം ചെയ്തിട്ടുണ്ട്. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇവടെയും സംഭവിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്