വി. മുരളീധരനെ വേട്ടയാടാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന്  കെ. സുരേന്ദ്രന്‍

APRIL 17, 2021, 7:12 PM

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെ വേട്ടയാടാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.കോവിഡ്-19 പ്രതിരോധത്തില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ മുരളീധരനെ ആക്രമിക്കുകയാണ്. അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ കോവിഡ്-19 മാനദണ്ഡങ്ങളും തെറ്റിച്ചതിനെ ചോദ്യം ചെയ്തതിനാണ് സി.പി.എം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ലോക റെക്കോഡിലെത്തി നില്‍ക്കുമ്പോള്‍ വിഷയം വഴിമാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം.കോവിഡ്-19 വ്യാപനത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാര്‍ട്ടിക്കോട്ടയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരന്‍. മെയ് രണ്ട് കഴിഞ്ഞാല്‍ ഇന്ത്യാ ഭൂപടത്തില്‍ നിന്നും തന്നെ പുറംതള്ളപ്പെടാനിരിക്കുന്ന സി.പി.എമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപ്പാമ്പാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വെറും പി.ആര്‍ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

vachakam
vachakam
vachakam

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ച്‌ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പിന്നാലെ കേന്ദ്രമന്ത്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത മുരളീധരന്റെ നടപടികള്‍ തിരുത്തുന്നതിന് പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പ്രസ്താവനയും ഇറക്കി. മുരളീധരനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉടനീളം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam