ഒരു കവിതയ്ക്ക് 2500 രൂപ വെച്ച് 150 കവിതകളാണ് താന്‍ മനോരമയ്ക്ക് നല്‍കിയിട്ടുള്ളത്-ജി സുധാകരൻ 

APRIL 17, 2021, 2:45 PM

ആലപ്പുഴ: ഒരു കവിതയ്ക്ക് 2500 രൂപ വെച്ച് 150 കവിതകളാണ് താന്‍ മനോരമയ്ക്ക് നല്‍കിയിട്ടുള്ളതെന്നും മന്ത്രി ജി സുധാകരൻ.കവിതകള്‍ക്ക് പ്രതിഫലമായി മനോരമ ഇതുവരെ നല്‍കിയത് മൂന്നുലക്ഷം രൂപയാണെന്നും ഈ പണം ബാങ്കില്‍ കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നല്‍കിയ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

തന്നെ ആരും വിമര്‍ശിക്കരുതെന്നല്ല ആവശ്യപ്പെടുന്നതെന്നും തെറ്റായ വാര്‍ത്തകളോടും ആക്ഷേപങ്ങളോടുമാണ് എതിര്‍പ്പുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

"ഒരു കവിതയ്ക്ക് 2500 വച്ച് 150 കവിതയ്ക്ക് മൂന്നര ലക്ഷം രൂപയാണ് മനോരമ പ്രതിഫലം തന്നത്. എല്ലാം ബാങ്കില്‍ കിടക്കുകയാണ്. എന്റെ സിഡി മ്യൂസിക്കാക്കി മനോരമ സ്വന്തം ചെലവില്‍ ഇറക്കി. ഇതൊക്കെ ആരെങ്കിലും ചെയ്യുമോ? അവര്‍ എന്നെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. അത് അവര്‍ തിരുത്തുകയും ചെയ്തു. എന്നെ വിമര്‍ശിക്കരുതെന്ന് പറഞ്ഞിട്ടില്ല. ആക്ഷേപിക്കുന്നതും വിമര്‍ശിക്കുന്നതും രണ്ടും രണ്ടാണ്. അത്രയേ ഉള്ളൂ." മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം താൻ പേഴ്‌സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അപമാനിച്ചെന്ന പരാതി വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വീണ്ടും ആവർത്തിച്ചു.തനിക്കെതിരെ കിമിനല്‍ പൊളിറ്റിക്കല്‍ മൂവ്‌മെന്റ് നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും  അദ്ദേഹം ആരോപിച്ചു.

തനിക്കെതിരെ വരുന്ന പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്.അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അത്തരക്കാരെഒരിക്കലും  വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

vachakam
vachakam
vachakam

English summary: K Sudhakaran said the complaint that he had abused his personal staff and his wife was unsubstantiated

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam