കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ? കായികമായി കൈകാര്യം ചെയ്യാനാണ് ഭാവമെങ്കില്‍ തെരുവില്‍ നേരിടും

NOVEMBER 20, 2023, 9:16 PM

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ.

 കല്യാശ്ശേരിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് നേരെ സിപിഎം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണ് സുധാകരൻ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ? അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. കെ.എസ്.യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും.

vachakam
vachakam
vachakam

ഇത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണ്. സമരക്കാരെ ഗുണ്ടകളെ കൊണ്ട് തല്ലിച്ചതച്ച് ജനങ്ങളുടെ പരാതി പോലും കേൾക്കാതെ മുഖ്യമന്ത്രിയെ ലക്ഷ്വറി ബസിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam