കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അനുമതി

MAY 11, 2021, 1:35 PM

തിരുവനന്തപുരം : അന്തരിച്ച മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ കോവിഡ്-19  പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അനുമതി. ഇത് സംബന്ധിച്ച് കോവിഡ്-19  മാനദണ്ഡത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി.

തിരുവനന്തപുരം അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കർശനമായ കോവിഡ്-19   പ്രോട്ടോക്കോൾ പാലിച്ച് 300 പേർക്ക് പൊതു ദർശനത്തിൽ പങ്കെടുക്കാനാകും.

കോവിഡ്-19  പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തിരുവനന്തപുരം ജില്ലാ കളക്ടകർ ഉറപ്പ് വരുത്തണം.

vachakam
vachakam
vachakam

പൊതുദർശനം നടക്കുന്ന ഹാളിലേക്കുള പാസ് മൂലം നിയന്ത്രിക്കണം. ഹാളിനുള്ളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam