കെ.കരുണാകരനൊപ്പം നിൽക്കുന്നവരെ ശരിപ്പെടുത്തുന്ന സമ്പ്രദായം പാർട്ടിയിൽ  ഉണ്ട്  കെ.മുരളീധരൻ

FEBRUARY 25, 2021, 8:55 PM

കോഴിക്കോട്:ഇപ്പോഴും കെ.കരുണാകരനൊപ്പം നിൽക്കുന്നവരെ ശരിപ്പെടുത്തുന്ന സമ്പ്രദായം പാർട്ടിയിൽ ഉണ്ടെന്ന് കെ.മുരളീധരൻ എം.പി. ചാനലുകളെ കാണുമ്പോൾ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവർക്ക് മാത്രമാണ് സീറ്റുള്ളത്. നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു. പണിയെടുക്കുന്നവർക്ക് ഒരു വിലയുമില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

പഴയ സാഹചര്യമല്ല നിലവിലുള്ളത്. മസിൽ പവറും, മണി പവറും കൊണ്ട് അധികാരം പിടിക്കാൻ ശ്രമിക്കുന്നവരാണ് മറുപക്ഷത്തുള്ളത്. അധികാരം ലഭിക്കാൻ വേണമെങ്കിൽ പിണറായി വിജയൻ ശബരിമലയിൽ പോയി ശരണം വിളിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

നല്ല സ്ഥാനാർഥികളെ നിർത്തിയാൽ മോശമില്ലാത്ത ഭൂരിപക്ഷമൊക്കെ കോൺഗ്രസിന് നേടാൻ കഴിയും. സ്ഥാനാർഥികളെ പരിഗണിക്കുമ്പോൾ യോഗ്യത പരിഗണിച്ച് വേണം സ്ഥാനാർഥികളാക്കാൻ. അല്ലാതെ നേതാക്കളെ ചുറ്റുന്നവർക്ക് മാത്രം സീറ്റെന്ന നിലപാടുമായി മുന്നോട്ട് പോയാൽ എല്ലാം പഴയപടി പോലെ തന്നെയാവും.

vachakam
vachakam
vachakam

നേതാക്കൾ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട പരിപാടികൾക്ക് പോവുമ്പോൾ പലയിടങ്ങളിലും സ്റ്റേജിൽ റിസർവ് ചെയ്ത സീറ്റിൽ പോലും മറ്റുള്ളവർ കയറിയിരിക്കുന്ന അവസ്ഥയാണുള്ളത്. എം.പിയായിട്ടും പാർട്ടി സ്ഥാനത്തിരിക്കുമ്പോഴും പോലും ഇതാണ് അവസ്ഥ. ഇനി ഇതൊക്കെ ഇല്ലതായാൽ എന്തായിരിക്കും സ്ഥിതിയെന്നും മുരളീധരൻ ചോദിച്ചു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam