ഭാരത്‌ ബന്ദിന്‌ മാധ്യമപ്രവർത്തകരും ജീവനക്കാരും

SEPTEMBER 26, 2021, 8:27 PM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക–തൊഴിൽ നിയമങ്ങൾക്കെതിരെ വിവിധ കർഷക - തൊഴിലാളി സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഭാരത് ബന്ദിന്‌ മാധ്യമ പ്രവർത്തകരും ജീവനക്കാരും പിന്തുണ നൽകണമെന്ന്‌ കെയുഡബ്ല്യുജെ– കെഎൻഇഎഫ്‌ സംസ്ഥാന കോ– ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. 

കേന്ദ്ര സർക്കാരിന്റെ തെറ്റായ തൊഴിൽ നിയമങ്ങളുടെ പിൻബലത്തിൽ മാധ്യമപ്രവർത്തകരെയടക്കം തൊഴിലാളികളെ  ഏതുസമയത്തും പിരിച്ചുവടാം എന്നതാണ്‌ അവസ്ഥ. 

ഈ ജില്ലയിൽതന്നെ ഒട്ടേറെ മാധ്യമപ്രവർത്തകരെ വൻകിട സ്ഥാപനങ്ങൾ അടുത്തിടെ പിരിച്ചുവിട്ടത്‌ നമ്മുടെ മുന്നിലുള്ള അനുഭവം. പുതിയ വേജ്‌ബോർഡ്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും സർക്കാർ അതിനു തയ്യാറായിട്ടില്ല. ഇതടക്കമുള്ള പ്രശ്‌നങ്ങൾ ഉയർത്തിയാണ്‌ ഭാരത്‌ ബന്ദും സംസ്ഥാനത്തെ ഹർത്താലും.

vachakam
vachakam
vachakam

അതിന്റെ ഭാഗമായി നാളെ രാവിലെ 10.30 ന്‌ ജിപിഒയ്‌ക്കു മുന്നിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ എല്ലാ മാധ്യമസുഹൃത്തുക്കളും ജീവനക്കാരും പങ്കെടുക്കണമെന്ന്‌ അഭ്യർഥിക്കുന്നു. 

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. പ്രകടനമുണ്ടാവില്ല എന്ന്‌ സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്‌.

ചെറിയ ചെറിയ യോഗങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam