കെ.എം. ബഷീർ കേസ് തിങ്കളാഴ്‌ച കോടതി പരിഗണിക്കും

SEPTEMBER 26, 2021, 6:46 PM

തിരുവനന്തപുരം : മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് കോടതി തിങ്കളാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസ്

ഇരുപ്രതികളും കഴിഞ്ഞ തവണ കോടതിയിൽ ഹാജരായിരുന്നു. അന്ന് രണ്ടാം പ്രതി വഫയുടെ ഫോട്ടോ മാധ്യമ പ്രവർത്തകർ പകർത്തിയത് അഭിഭാഷകർ ചോദ്യം ചെയ്യുകയും തർക്കമുണ്ടാവുകയും ചെയ്‌തു. 

തുടർന്ന് മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കൈയേറ്റം ചെയ്‌തതും വിവാദമായി.2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിൻറെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന ബഷീർ മരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam