കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് വെച്ച് നല്‍കുമെന്നും ഷിരൂർ ദുരന്തത്തില്‍ കാണാതായ ഡ്രെെവർ അർജുന്റെ ഭാര്യയ്ക്ക് ജോലിനല്‍കുമെന്നും വ്യക്തമാക്കി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്. വാർത്താസമ്മേളനത്തില്‍ ആണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിർമ്മിച്ച് നല്‍കുക. നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് 120 ദിവസം കൊണ്ട് പൂർത്തിയാക്കുക എന്നാണ് പുറത്തു വരുന്ന വിവരം.
ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4 കോടി രൂപയാണ്. ഇതില്‍ നിന്നാണ് തുക ചെലവഴിക്കുക എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഷിരൂരില്‍ അപകടത്തില്‍ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലിയും നല്‍കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയർ ക്ലർക്ക് തസ്‌തികയില്‍ കുറയാത്ത തസ്‌തികയില്‍ നിയമിക്കുന്നതിന് സർക്കാൻ അനുവാദം തരുന്ന പക്ഷം നിയമനം നല്‍കാൻ ബാങ്ക് തയ്യാറാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്