ജെസ്‌ന മരിയ ജെയിംസ് മതപഠന കേന്ദ്രത്തിലുണ്ടെന്ന അഭ്യൂഹം തള്ളി 

JUNE 10, 2021, 7:20 PM

കൊച്ചി: എരുമേലി മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ബി.കോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസ് മതപഠന കേന്ദ്രത്തിലുണ്ടെന്ന 'അഭ്യൂഹം' തള്ളി സിബിഐ. 

ജെസ്‌നയ്ക്ക് ട്രെയിൻ യാത്രകൾ അപരിചിതമാണ്, മാത്രമല്ല ഒരിക്കലല്ലാതെ ജില്ല വിട്ടുകൾ യാത്രകൾ പോലും നടത്തിയിട്ടില്ല എന്നതും ബോധ്യപ്പെട്ടതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് പുതിയ അന്വേഷണ സംഘം ആദ്യഘട്ടത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും സംഘം വ്യക്തമാക്കി. 

vachakam
vachakam
vachakam

2018 മാർച്ച്‌ 28 ന് രാവിലെയാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥിനിയായ മൂക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌ന എരുമേലി വരെ എത്തിയതായി സാക്ഷിമൊഴിയുണ്ട്. എന്നാൽ അതുകഴിഞ്ഞ് എവിടേക്ക് പോയി എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്. 

കേസ് ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam