ഇന്ന് ലോക ആന ദിനം

AUGUST 12, 2022, 1:31 PM

ഇന്ന് ആഗസ്റ്റ് 12 ലോക ആനദിനം. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്.

കരയിലെ ഏറ്റവും വലിയ ജീവിയിപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്. ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും ആനകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആനകളോടുള്ള ക്രൂരതയും ഇന്ന് വര്‍ധിക്കുന്നു. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തില്‍ ആനപിടിത്തം നിരോധിച്ചിരുന്നു. ആയതിനാല്‍ നാട്ടാനകളുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനകളുടെ ശരാശരി ആയുസ് 80 വയസ്സാണ്. എന്നാല്‍ കൂടുതല്‍ ആനകളും ചെറു പ്രായത്തില്‍ തന്നെ മരിക്കുന്നതും ആനകളുടെ എണ്ണം കുറയാന്‍ കാരണമായി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam