ഐഎന്‍എല്‍ നേതൃത്വത്തില്‍ ചേരിപ്പോര് രൂക്ഷം

JULY 22, 2021, 9:14 AM

തിരുവനന്തപുരം:ഐഎന്‍എല്‍ നേതൃത്വത്തില്‍ ചേരിപ്പോര് രൂക്ഷം.സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്‍റും തമ്മില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കുന്നതിനെ ചൊല്ലി തര്‍ക്കം. ആഭ്യന്തര പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്ന വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശങ്ങളടക്കം പുറത്ത് വന്നതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വെളിപ്പെട്ടത്.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറല്‍ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് പ്രസിഡണ്ട് എപി അബ്ദുള്‍ വഹാബ് പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്.

എന്നാല്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റ് യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ മറുപടി.ഇരുവരുടേയും പേരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ അണികളും ഇരുപക്ഷത്തായി മാറി.

vachakam
vachakam
vachakam

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലും പിഎസ് സി കോഴ വിവാദത്തിലും തര്‍ക്കം തുടരുന്നതിനിടെയാണ് പാര്‍ട്ടിയിലെ ചേരിപ്പോര്  പുറത്ത് വരുന്നത്. നേരത്തെ പിഎസ്‍സി കോഴ വിവാദത്തിന് പിന്നാലെ ഐഎന്‍എല്‍ നേതാക്കളെ എകെജി സെന്‍ററിലേക്ക് വിളിപ്പിച്ചിരുന്നു.

മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് നേതാക്കള്‍ക്ക് സിപിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഐഎന്‍എല്‍ നേതാക്കള്‍ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam